Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gerard At Varriers

സ്‌​പെ​യി​ന്‍ സ്‌​ട്രൈ​ക്ക​ര്‍ ജെ​റാ​ര്‍​ഡ് വാ​രി​യേ​ഴ്‌​സി​ല്‍

ക​​​ണ്ണൂ​​​ര്‍: സൂ​​​പ്പ​​​ര്‍ ലീ​​​ഗ് കേ​​​ര​​​ള​​​യി​​​ല്‍ നി​​​ല​​​വി​​​ലെ ജേ​​​താ​​​ക്ക​​​ളാ​​​യ ക​​​ണ്ണൂ​​​ര്‍ വാ​​​രി​​​യേ​​​ഴ്‌​​​സ് എ​​​ഫ്‌​​​സി ഗോ​​​ള​​​ടി​​വീ​​​ര​​​ന്‍ സ്‌​​​പെ​​​യി​​​ന്‍ സ്‌​​​ട്രൈ​​​ക്ക​​​ര്‍ ജെ​​​റാ​​​ര്‍​ഡ് ആ​​​ര്‍​ട്ടി​​​ഗാ​​​സി​​​നെ​​​യും മ​​​ധ്യ​​​നി​​​ര​​​താ​​​രം ഫ്രെ​​​ഡ​​​റി​​​ക് അ​​​ന്‍​സാ ബോ​​​ട്ട്ച്വേ​​​യും ടീ​​​മി​​​ലെ​​​ത്തി​​​ച്ചു.

ബാ​​​ഴ്‌​​​സ​​​ലോ​​​ണ​​​യു​​​ടെ ലാ ​​​മാ​​​സി​​​യ അ​​​ക്കാ​​​ഡ​​​മി​​​യി​​​ലൂ​​​ടെ വ​​​ള​​​ര്‍​ന്ന ജെ​​​റാ​​​ര്‍​ഡ് ആ​​​ര്‍​ട്ടി​​​ഗാ​​​സി​​​ന് സ്‌​​​പെ​​​യി​​​ന്‍, പോ​​​ള​​​ണ്ട്, ഇ​​​റ്റ​​​ലി, ആ​​​ന്‍​ഡോ​​​റ, ഇ​​​ന്തോ​​​നേ​​​ഷ്യ, വി​​​യ​​​റ്റ്‌​​​നാം, ഇ​​​ന്ത്യ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ ലീ​​​ഗു​​​ക​​​ളി​​​ല്‍ ക​​​ളി​​​ച്ച പ​​​രി​​​ച​​​യ​​​മു​​​ണ്ട്. ക​​​ഴി​​​ഞ്ഞ സീ​​​സ​​​ണി​​​ല്‍ ഐ ​​​ലീ​​​ഗ് ക്ല​​​ബ് രാ​​​ജ​​​സ്ഥാ​​​ന്‍ യു​​​ണൈ​​​റ്റ​​​ഡി​​​ന് വേ​​​ണ്ടി മി​​​ക​​​ച്ച പ്ര​​​ക​​​ട​​​ന​​​മാ​​​ണ് കാ​​​ഴ്ച​​​വ​​​ച്ച​​​ത്. യു​​​ഇ​​​എ​​​ഫ്എ ചാ​​​മ്പ്യ​​​ന്‍​സ് ലീ​​​ഗ്, യു​​​ഇ​​​എ​​​ഫ്എ കോ​​​ണ്‍​ഫ​​​റ​​​ന്‍​സ് ലീ​​​ഗ് യോ​​​ഗ്യ​​​ത മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലും പ​​​രി​​​ച​​​യ​​​സ​​​മ്പ​​​ത്തു​​​ണ്ട്.

ഘാ​​​ന താ​​​രം ഫ്രെ​​​ഡ​​​റി​​​ക് അ​​​ന്‍​സാ ബോ​​​ട്ട്ച്വേ ഘാ​​​ന​​​യി​​​ലെ പ്ര​​​മു​​​ഖ ക്ല​​​ബ്ബാ​​​യ ഹാ​​​ര്‍​ട്ട്‌​​​സ് ഓ​​​ഫ് ഓ​​​ക്ക് എ​​​ഫ്‌​​​സി​​​ക്കൊ​​​പ്പം ഘാ​​​ന പ്രീ​​​മി​​​യ​​​ര്‍ ലീ​​​ഗ്, ര​​​ണ്ട് ഘാ​​​ന എ​​​ഫ്എ കി​​​രീ​​​ട​​​ങ്ങ​​​ൾ നേ​​​ടി​​​യി​​​ട്ടു​​​ണ്ട്. ആ​​​ഫ്രി​​​ക്ക​​​ന്‍ ചാ​​​മ്പ്യ​​​ന്‍​സ് ലീ​​​ഗ്, കോ​​​ണ്‍​ഫ​​​റ​​​ന്‍​സ് ലീ​​​ഗ് എ​​​ന്നീ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലും ക​​​ളി​​​ച്ചി​​​ട്ടു​​​ണ്ട്. എ​​​ത്യോ​​​പ്യ, സിം​​​ബാ​​​ബ്‌​​​വെ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും ക​​​ളി​​​ച്ചു.

അ​​​തി​​​നി​​​ടെ വാ​​​രി​​​യേ​​​ഴ്‌​​​സി​​​ന്‍റെ പ്ര​​​ധാ​​​ന നാ​​​ല് വി​​​ദേ​​​ശ താ​​​ര​​​ങ്ങ​​​ള്‍ ടീ​​​മി​​​നൊ​​​പ്പം ചേ​​​ർ​​​ന്നു. ക​​​ണ്ണൂ​​​ര്‍ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തി​​​യ മ​​​ധ്യ​​​നി​​​ര താ​​​ര​​​ങ്ങ​​​ളാ​​​യ അ​​​സി​​​യ​​​ര്‍ ഗോ​​​മ​​​സ്, ഏ​​​ണ​​​സ്റ്റീ​​​ന്‍ ല​​​വ്‌​​​സം​​​ബ, ഫ്രെ​​​ഡ​​​റി​​​ക് അ​​​ന്‍​സാ ബോ​​​ട്ട്ച്വേ, പ്ര​​​തി​​​രോ​​​ധ താ​​​രം വാ​​​രോ അ​​​ല്‍​വാ​​​രോ എ​​​ന്നി​​​വ​​​ർ​​​ക്ക് റെ​​​ഡ് മ​​​റൈ​​​നേ​​​ഴ്‌​​​സ് സ്വീ​​​ക​​​ര​​​ണം ന​​​ല്‍​കി.

Latest News

Corehub Up